നിരവധി സിനിമകളിലെ നിറസാന്നിധ്യം. അനുശോചനം അറിയിച്ച് താരങ്ങളും പ്രേക്ഷകരും.

സൂരരൈ പോട്ര് എന്ന സിനിമയിൽ സൂര്യയുടെ അച്ഛൻ്റെ വേഷത്തിൽ തിളങ്ങിയ പ്രശസ്ത നാടക സിനിമാ നടൻ പൂരാമു അ.ന്ത.രിച്ചു. 60 വയസ് ആയിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന് അ.ന്ത്യം. സംഭവിച്ചത്.കർണ്ണനിൽ ധനുഷിൻ്റെ അച്ഛനായി രാമുവിൻ്റെ പ്രകടനം ഏറെ ശ്രദ്ധേയമായി

മാറിയിരുന്നു.പരിയെറും പെരുമാൾ, പേരമ്പ്, തിലകർ, നീർപാർവെ, തങ്കമീങ്കൾ തുടങ്ങിയവയാണ് മറ്റു പ്രധാന സിനിമകൾ. കോടിയിൽ ഒരുവൻ എന്ന ചിത്രത്തിലാണ് അദ്ദേഹം ഏറ്റവുമൊടുവിലായി അഭിനയിച്ചത്. തെരുവിൽ നാടകങ്ങൾ കളിച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോയി കൊണ്ടിരുന്ന

രാമു വെള്ളിത്തിരയിൽ എത്തുന്നത് ശശി സംവിധാനം ചെയ്ത 2008-ൽ റിലീസ് ചെയ്ത പൂ എന്ന ചിത്രത്തിലൂടെയാണ്. അന്നുതൊട്ട് അദ്ദേഹത്തിൻ്റെ പേരിനൊപ്പം പൂഎന്നുകൂടി അറിയപ്പെടാൻ തുടങ്ങി. അന്നുമുതലാണ് അദ്ദേഹം പൂരാമു എന്നറിയപ്പെടാൻ തുടങ്ങിയത്. തമിഴ്നാട് പുരോഗമന കഥാകൃത്തുക്കളുടെ കൂട്ടായ്മയിൽ അംഗമായിരുന്നു രാമു.

അദ്ദേഹത്തിൻ്റെ തമിഴ് സിനിമ ലോകത്തിന് ഒരു തീരാനഷ്ടം തന്നെയാണ്. സൂരരൈ പോട്ര് എന്ന ചിത്രത്തിൽ സൂര്യയുടെ അച്ഛനായി ഏറെ ശ്രദ്ധനേടുന്ന വേഷമാണ് അദ്ദേഹം ചെയ്തിരുന്നത്. അന്ന് അദ്ദേഹത്തിൻ്റെ അഭിനയത്തെ പുകഴ്ത്തി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.

Leave a Comment