മലയാളസിനിമയിൽ നടുക്കിയ മറ്റൊരു വി.യോ.ഗ.വാർത്ത കൂടിയാണ് പുറത്തെത്തുന്നത്. മലയാള ചലച്ചിത്ര മേഖലയിൽ നടിയായും, സഹസംവിധായകയായും പ്രവർത്തിച്ച അംബികാ റാവു അ.ന്ത.രി.ച്ചു.58 വയസ്സായിരുന്നു. 20 വർഷമായി സിനിമാ മേഖലയിലുള്ള അംബിക തൻ്റെ അവസാന ആഗ്രഹം സാധിക്കാതെ ആണ് ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം ഇന്നലെ രാത്രി 10:30 ന് ഹൃദയാഘാതത്താൽ ആണ് മ.ര.ണ.പ്പെട്ടത്.

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ബേബി മോളുടെ അമ്മയായിട്ടാണ് അംബിക പ്രേക്ഷകശ്രദ്ധ നേടിയതെങ്കിലും മീശമാധവൻ, അനുരാഗ കരിക്കിൻ വെള്ളം, വൈറസ്, തൊമ്മനും മക്കളും, സോൾട്ട് ആൻഡ് പെപ്പർ, രാജമാണിക്യം, വെള്ളിനക്ഷത്രം തുടങ്ങി നിരവധി ചിത്രങ്ങളിൽ നടിയായും, അസിസ്റ്റൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. മറാത്തിയായ അച്ഛനും മലയാളിയായ അമ്മയ്ക്കും ജനിച്ച അംബിക വളരെ വർഷങ്ങളായി സിനിമയിൽ സജീവമായിരുന്നു. എന്നാൽ സിനിമയിൽ മിന്നി നിൽക്കുന്ന അതേസമയം അംബികയുടെ പതനവും തുടങ്ങുകയായിരുന്നു.

അഭിനയവും സിനിമ ജോലികളും ഒക്കെയായി പോകുമ്പോഴാണ് മൂന്നുകൊല്ലം മുമ്പ് അംബിക ആശുപത്രിയിൽ അഡ്മിറ്റ് ആയത്. വൃക്ക രോഗമാണ് കണ്ടെത്തിയത്. തുടർന്ന് എല്ലാം നഷ്ടമായി. ഡയാലിസിസൊക്കെ ചെയ്താണ് അംബിക ഇതുവരെ പിടിച്ചുനിന്നത്. അസുഖം ബാധിച്ചതോടെ അംബിക കൈനീട്ടി സഹായിച്ചവർ പലരും പതിയെ പിൻവാങ്ങി. സിനിമാമോഹവുമായി കൊച്ചിയിലെത്തുന്ന യുവതലമുറയ്ക്ക് എന്നും താങ്ങും തണലുമായിരുന്നു അംബിക.

എന്നാൽ താൻ വാതിൽ തുറന്നിട്ട് ആളുകളെ ക്ഷണിച്ചത് പോലെയൊന്നും ആരും തിരിച്ചു ചെയ്യില്ല എന്ന് വിഷമത്തോടെ അംബിക ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.രണ്ട് പതിറ്റാണ്ട് മുമ്പ് ബാലചന്ദ്രമേനോൻ്റെ സിനിമകളിൽ സഹസംവിധായികയായാണ് അംബിക സിനിമയിലെത്തിയത്. അന്യഭാഷകളിൽ നിന്ന് വരുന്ന നടിമാർക്ക് മലയാളം ഡയലോഗുകളുടെ ലിപ്സിഗിന് സഹായിക്കുകയായിരുന്നു അംബികയുടെ പ്രധാനജോലി. അതേസമയം സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം പൂർത്തിയാക്കാനാവാതെ ആണ് അംബികാറാവു മടങ്ങുന്നത്.
ഏറെക്കാലമായി ആ ആഗ്രഹവുമായി നടന്ന അവർ കൊവിഡിന് മുമ്പ് ഒരു പ്രോജക്ട് ഏകദേശം മുന്നിലേക്ക് എത്തിച്ചതും ആണ്. പക്ഷേ, പ്രതിസന്ധിയും അനാരോഗ്യവും ഒക്കെ കാരണം അത് യാഥാർത്ഥ്യത്തിലേക്ക് എത്തിക്കാനായില്ല. കുറച്ചു കാലമായി ഞാൻ ആഗ്രഹിക്കുന്ന കാര്യമാണ്. പലകാരണങ്ങൾകൊണ്ടും അത് നടന്നിട്ടില്ല. അത് ഉണ്ടാകും പക്ഷേ. ഞാൻ ഇപ്പോഴും അതിനു വേണ്ടി ശക്തമായി പണിയെടുത്തു കൊണ്ടിരിക്കുന്നുണ്ട്. നടക്കും. 2019-ൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞിരുന്നു. വിവാഹമോചിതയായ അംബികയ്ക്ക് ഒരു മകൻ മാത്രമാണുള്ളത്.