




‘ഒരു പഴയ ബോംബ് കഥ’, ‘കുട്ടനാടൻ ബ്ലോഗ്’ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലാണ് നടിയെ കണ്ടത്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധയാകർഷിക്കുന്നത്. ജീവിതലക്ഷ്യം എന്താണെന്ന് ചോദിച്ചാൽ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്നും പത്തുപേരെ കാണുമ്പോൾ എട്ടുപേരുമായി പ്രണയം ശ്രീവിദ്യ പറയുന്നു.





‘ജീവിതത്തില്‍ എന്താണ് ലക്ഷ്യമെന്ന് ചോദിച്ചാൽ കല്യാണം കഴിക്കണം എന്നതാണ്. സിനിമയുമായി ബന്ധമുള്ള ഒരാളെ കല്യാണം കഴിക്കണം, കുട്ടികള്‍ വേണം. അവരെ പഠിപ്പിക്കണം, അവര്‍ക്ക് കുട്ടികള്‍ വേണം. സിനിമയിലുള്ളൊരാളാണ് ഇപ്പോള്‍ മനസിലുള്ളത്,
പ്രണയത്തെക്കുറിച്ച് പറഞ്ഞാല്‍ വീട്ടില്ക്കയറ്റില്ല. വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരാന്‍ ആഗ്രഹമുണ്ട്. ആരെയെങ്കിലും കണ്ടാല്‍ പെട്ടെന്ന് പ്രണയം തോന്നും. പത്ത് പേരെക്കണ്ടാല്‍ എട്ട് പേരോടും പ്രണയം തോന്നും, അത് വെറും പത്ത് മിനിറ്റേ നില്ക്കുകയുള്ളൂ’.
Photo courtesy Sreevidya__Mullachery Instagram
Photo courtesy Sreevidya__Mullachery Instagram





Photo courtesy Sreevidya__Mullachery Instagram