




മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലാണ് ദിലീപിനെ കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്.
ഇതിന് പിന്നാലെ നടി മഞ്ജുവാര്യർ ഫേസ്ബുക്കിലെ കവർ ചിത്രം മാറ്റിയതാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. യു ആർ ദ ജേണി എന്നെഴുതിയ ചിത്രമാണ് നടി പങ്കു വച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ കവർചിത്രം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.





എങ്കിലും ദിലീപിന്റെ ജാമ്യം ആയി ബന്ധപ്പെട്ടത് ആണോ എന്നാണ് ആരാധകരുടെ ചോദ്യം. കമൻറ് ബോക്സിൽ താരത്തെ പിന്തുണച്ചും വിമർശിച്ചും ഒക്കെ നിരവധി പേരെത്തി. രണ്ടാഴ്ചത്തെ വിശദമായ വാദം കേൾക്കൽ ശേഷമാണ് ജസ്റ്റിസ് ഗോപിനാഥ് ദിലീപിന് ജാമ്യം അനുവദിച്ചത്.
സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലുകളെ തുടർന്ന് ആണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്തുവാൻ ഗൂഢാലോചന നടത്തിയതിന് തെളിവ് അടക്കം ആറു പേരെ പ്രതിയാക്കി കേസെടുത്തത്.





എന്നാൽ ദിലീപിനെതിരെ താൻ വെളിപ്പെടുത്തലുകൾ നടത്തിയതിനു പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ ദിലീപ് അനുകൂലികളിൽ നിന്ന് നിരന്തരം അധിക്ഷേപം ആണ് ഉണ്ടാകുന്നതാണ് ബാലചന്ദ്രകുമാർ വ്യക്തമാക്കിയിരുന്നത്.
അതോടൊപ്പം ദിലീപിന് ജാമ്യം കിട്ടിയതിൽ തനിക്ക് ഒരിക്കലും
സന്തോഷവും വിഷമവും തോന്നുന്നില്ല എന്നും പറഞ്ഞിരുന്നു.. ദിലീപിൻറെ ആരാധകരിൽ പലരും ദിലീപിന് ജാമ്യം കിട്ടിയപ്പോൾ ലഡ്ഡു വിതരണമാണ് നടത്തിയത്.





അത് എല്ലാം വലിയ തോതിൽ വാർത്തയാവുകയും ചെയ്തതായിരുന്നു. ദിലീപേട്ടൻ അങ്ങനെ ചെയ്യില്ല എന്ന് വിശ്വസിക്കുന്നു എന്നും ദിലീപേട്ടനൊപ്പം ആണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ലഡു വിതരണം നടത്തിയിരുന്നത്.