ഉണ്ണി മുകുന്ദന് സുബിയുടെ പ്രണയലേഖനം… ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ആദ്യരാത്രി, ഒരു മാമാങ്കം തന്നെ ആയിരിക്കും.

മിനിസ്‌ക്രീനിൽ കമാൻഡ് എന്ന് വിളിക്കാവുന്ന നടനാണ് സുബി സുരേഷ്. അഭിനേത്രി, അവതാരക, ഹാസ്യനടൻ എന്നീ നിലകളിൽ സുബി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

സുബി സുരേഷിന്റെ പുതിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഉണ്ണിമുകുന്ദൻ താരം എഴുതിയ പ്രണയലേഖനം. ഒരു റിപ്ലൈ തരൂ ഉണ്ണിയേട്ടാ എന്ന കുറിപ്പോടെ പങ്കുവെച്ച് പ്രണയലേഖനം ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്..

ഏറെ രസകരമാണ് സുബിയുടെ ഈ പോസ്റ്റ്. അത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഉണ്ണിക്ക് ഒപ്പമുള്ള ഒരു ഫോട്ടോയും സുബി പങ്കുവെച്ചിട്ടുണ്ട്. എന്റെ ഉണ്ണിയേട്ടന് എന്ന് പറഞ്ഞു കൊണ്ടാണ് കത്ത് തുടങ്ങുന്നത്. ഉണ്ണി മുകുന്ദന്റെ സിനിമ പേരുകൾ ചേർത്താണ് കത്തിലുള്ളത്.

1993 ബോംബെ മാർച്ച് 12 മുതലാണ് ഉണ്ണിയേട്ടൻ നോടുള്ള തീവ്രമായ ഭ്രമം തുടങ്ങിയത്. സ്റ്റൈലാണ് ചേട്ടന്റെ മാസ്റ്റർപീസ്. അക്കാര്യത്തിൽ ചേട്ടനൊരു കില്ലാടിയാ. മല്ലുസിംഗ് കണ്ടപ്പോൾ മുതലാണ് ചേട്ടനും ഞാനും നല്ല ക്ലിൻറ് ആണെന്ന് മനസ്സിലായി.

നമ്മുടെ കല്യാണം നടന്നാൽ ആദ്യരാത്രി ഞാനൊരു മാമാങ്കം ആക്കും. വേണമെങ്കിൽ ആദ്യരാത്രിക്ക് മുൻപേ ചേട്ടൻറെ ഇരയാകാൻ ഞാൻ തയ്യാറാണ്. അതൊക്കെ എന്തൊരു ഭാഗ്യമായിരിക്കും ചേട്ടാ അല്ലേ..? അതിനു വേണ്ടി 21 ബ്രോക്കർ സ്ട്രീറ്റിലെ ജനതഗാരേജിന്റെ 18 പടിയും തുറന്നിട്ട ഞാൻ കുത്തിരിക്കും.

ചേട്ടൻ വന്നാൽ നമുക്ക് ഒന്നിച്ച് ഒരു മുറൈ വന്ത് പാർത്തായ. എനിക്ക് നാണം വരുന്നു ഇത് വായിക്കുമ്പോൾ ചേട്ടൻറെ കണ്ണിലെ ചാണക്യതന്ത്രം ഞാൻ കാണുന്നുണ്ട്. നമ്മുടെ കല്യാണം മൈ ഗ്രേറ്റ് ഫാദറിനോട് പറഞ്ഞു ഞാൻ സമ്മതിച്ചിട്ടുണ്ട്.

ചേട്ടൻറെ ബ്രോ ഡാഡിയോട് ചേട്ടനും പറഞ്ഞു സമ്മതിക്കണം. എന്നിട്ട് നമ്മുടെ അച്ചായൻസ് തീരുമാനിക്കും നമ്മുടെ കല്യാണ. എന്ന് മേപ്പടിയാൻറെ സ്വന്തം ഭാഗമതി എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. അതേസമയം എന്താണ് സംഭവം എന്ന് ആരാധകർക്ക് മനസ്സിലായിട്ടില്ല.

പുതിയ ചിത്രമായ മേപ്പടിയാന്റെ പ്രമോഷൻ ആണോ ഇത് എന്നുള്ള ചോദ്യങ്ങളും പോസ്റ്റ് ആയി ഉയരുന്നുണ്ട്. അതോടൊപ്പം രസകരമായ കമൻറുകൾ. എല്ലാവരും ഉണ്ണിയുടെ മറുപടിക്ക് വേണ്ടി ആണ് കാത്തിരിക്കുന്നത്.

Leave a Comment