അയ്യേ എന്തൊരു നാണക്കേട്.. പ്രേഷകരുടെ ഇഷ്ട സീരിയല്‍ താരങ്ങളെ പോലിസ് പിടിച്ചു.. കാരണം അറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍..

രണ്ട് സീരിയൽ നടിമാർ മോഷണക്കേസിൽ അറസ്റ്റിലായി, ഇവർ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിൽ നിന്ന് സീരിയൽ നടിമാർ തട്ടിയെടുത്തത് മൂന്നരലക്ഷത്തോളം രൂപ. പുലർച്ചെയാണ് താരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജനപ്രിയ ഹിന്ദി ക്രൈം സീരിയലുകളിൽ അഭിനയിച്ച നടിമാരെ മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി കണ്ടെത്താൻ സാമ്പത്തികമായി ബുദ്ധിമുട്ടുകയായിരുന്നു ഇരുവരും. സാമ്പത്തിക പ്രതിസന്ധിയാണ് മോഷണത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.

ദിവസങ്ങൾക്ക് മുൻപാണ് ഇവർ മുംബൈയിലെ റോയൽ പാം ഏരിയയിലേക്ക് താമസം മാറിയത്. ഇരുവരും ചേർന്ന് വീട്ടിൽ നിന്ന് 3,28,000 രൂപ അപഹരിച്ചു. സീരിയൽ താരങ്ങൾ താമസിക്കുന്ന വീട്ടിൽ നിന്ന് പണം മോഷ്ടിച്ച ശേഷമാണ് ഇവരെ കാണാതായത്.

പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുക്കിയ യുവതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന പണമാണ് കാണാതായത്. യുവതി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് നടിമാരെ പോലീസ് അറസ്റ്റ് ചെയ്തത്. മോഷണത്തിൽ നടിമാരെ സംശയിക്കുന്നതായി കാണിച്ച് യുവതി പോലീസിൽ പരാതി നൽകിയിരുന്നു.

മോഷണവുമായി ബന്ധപ്പെട്ട് സുരഭി സുരേന്ദ്രലാൽ ശ്രീവാസ്തവ, മുഹ്‌സിന മുഖ്താർ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇരുവരും വീടിന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി.

നടിമാരിൽ നിന്ന് 50,000 രൂപയും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടികളെ ജൂൺ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Leave a Comment