വർഷങ്ങൾക്ക് മുമ്പ് സിനിമാ മേഖലയെ തകരാതെ പിടിച്ച് നിർത്തിയ ഒട്ടനവധി മസാല ചിത്രങ്ങളുണ്ട്. തെന്ത്യയിൽ മസാല ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ഒരു പിടി മാദക റാണിമാരുണ്ട്. പ്രേക്ഷകരുടെ സ്വകാര്യ നിമിഷങ്ങളിലെ രതി അനുഭവങ്ങൾക്ക് മൂർച്ചയേക്കാൻ അന്ന് ഒരുപാട് സിനിമകൾക്ക് കഴിഞ്ഞു. ആശയദാരിദ്ര്യവും തീയേറ്റര്‍ സമരങ്ങളും സൂപ്പര്‍താര ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയും ചെയ്തിരുന്ന കാലത്താണ് ഷക്കീല ചിത്രങ്ങള്‍ വരുന്നത്.
വര്‍ഷം 2000ന്റെ തുടക്കം മുതൽ എ ക്ലാസെന്നോ, സി ക്ലാസെന്നോ വ്യത്യാസമില്ലാതെ തീയേറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രമായിരുന്നു കിന്നാരത്തുമ്പികള്‍. കാണികള്‍ ഫിലിം ബോക്സിനൊപ്പം അനുഗമിച്ച നാളുകള്‍. മലയാളത്തിലെ സൂപ്പര്‍താരങ്ങളെ നിഷ്പ്രഭമാക്കി ഒരു നായികയും ഉദിച്ചുയര്‍ന്നു, ഷക്കീല. കിന്നാരത്തുമ്പികള്‍’എന്ന ഒറ്റ ചിത്രത്തിലൂടെയാണ് ഷക്കീല ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് വന്ന ഷക്കീല ചിത്രങ്ങള്‍ ഒക്കെയും വന്‍ വിജയങ്ങളാവുകയും ചെയ്തു. മെഗാതാരങ്ങള്‍ക്ക് പോലും കിട്ടാത്ത സ്വീകാര്യതയാണ് അക്കാലത്ത് ഇവരുടെ ബി ഗ്രേഡ് ചിത്രങ്ങള്‍ക്ക് കിട്ടിയത്.
മസാലചിത്രങ്ങളെന്നും ,ഇക്കിളിപ്പടങ്ങളെന്നും,തുണ്ട് പടങ്ങളെന്നുമൊക്കെ ഓമനപേരില്‍ വിളിച്ചിരുന്ന ഇത്തരം ചിത്രങ്ങളാണ് ഒരുകാലത്ത് സിനിമാവ്യവസായം തന്നെ താങ്ങി നിര്‍ത്തിയത്. തീയേറ്ററുകള്‍ പൂട്ടാതിരുന്നതും ഇത്തരം ചിത്രങ്ങളുടെ വരവും സ്വീകാര്യതയും കൊണ്ട് മാത്രമായിരുന്നു. പിന്നീട് മലയാളത്തില്‍ മസാലപ്പടങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു.
മലയാള സിനിമ കണ്ടത് നീലയുടെ ഒരു ലളിത തരംഗമായിരുന്നു. അരക്കെട്ടിന് മുകളില്‍ പൂര്‍ണ നഗ്നരായി നായികമാര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അതോടെ അതുവരെ കണ്ട പഴയ തുണ്ടു യുഗത്തിന് ഏതാണ്ട് അസ്തമയമായി. കെ എസ് ഗോപാലകൃഷ്ണന്, ക്രോസ്ബെല്‍റ്റ് മണി തുടങ്ങിയ ആചാര്യന്മാരുടെ ചിത്രങ്ങളില്‍ തിരുകിക്കേറ്റുന്ന ബിറ്റുകൾ മാത്രമായിരുന്നു അതുവരെ പ്രേക്ഷകന്റെ രതിമോഹങ്ങള്‍ക്ക് ചൂടു പകര്‍ന്നത്.
കാമം കലങ്ങിക്കിടന്ന തന്റെ കണ്ണുകളുടെ കയങ്ങളിലേയ്ക്ക് കാണികളെ വലിച്ചിട്ട സില്‍ക്ക് സ്മിതയെന്ന പ്രതിഭാസത്തിന് ഒറ്റച്ചിത്രത്തിലൂടെ ഷക്കീല നേരവകാശിയായി. ഷക്കീലയോടൊപ്പം തന്നെ രേഷ്മയും,മറിയയും,സിന്ധുവും, അല്‍ഫോന്‍സയും അങ്ങനെ നിരവധി പേർ വന്നു.
അവരൊക്കെ ബി ഗ്രേഡ് ചിത്രങ്ങളിലെ അഭിവാജ്യഘടകമായി മാറിയതും പെട്ടന്നായിരുന്നു. തങ്ങളുടെ മാംസക്കൊഴുപ്പിന്റെ ഞൊറിവുകളിലും വശ്യമായ ശരീരം കൊണ്ടും മലയാളിയുടെ ചൂടുളള നിശ്വാസങ്ങളെ ഇവർ തളച്ചിട്ടു. നിര്‍മ്മാതാക്കളുടെയും തീയേറ്റര്‍ ഉടമകളുടെയും മനസും കീശയും നിറഞ്ഞു.
കോടാമ്പക്കത്തെ വാടക വീടുകളില്‍ മലയാള സിനിമയുടെ സുവര്‍ണകാലം പിറന്നു. മിന്നല്‍ വേഗത്തില്‍ തിരക്കഥകള്‍ പിറന്നു. ഒരേ വീട്, ഒരേ കട്ടില്, ഒരേ നായികാ നായകന്മാര്. ഒരേ ചലനങ്ങള്‍, ഭാവങ്ങള്‍, ഒരായിരം സിനിമകൾ. പക്ഷേ അത് തുറന്നിട്ട ചലച്ചിത്ര വിപണി വലുതായിരുന്നു. അക്കാലത്തിറങ്ങിയ മെഗാസ്റ്റാര്‍ സിനിമകളായ രാവണപ്രഭു,
രാക്ഷസ രാജാവ് എന്നിവക്ക് എതിരെ ഷക്കീലയുടെ രാക്ഷസരാജ്ഞി എന്ന ചിത്രം മത്സരിക്കുന്നതും ഹിറ്റായി മാറുന്നതിനും മലയാള സിനിമ സാക്ഷിയാകേണ്ടി വന്നു. ഷക്കീലയെപ്പോലെ തന്നെ ആരാധകരെ സൃഷ്ടിച്ച നടിയായിരുന്നു രേഷ്മ. പ്രമുഖ താരങ്ങള്‍ അഭിനയിച്ച കന്നഡ സിനിമകളില്‍ അഭിനയിച്ചിരുന്ന രേഷ്മക്ക് പിന്നീട് നല്ല അവസരങ്ങള്‍ ലഭിക്കാതെ വരുകയായിരുന്നു. അങ്ങനെയാണ് ബി ഗ്രേഡ് സിനിമകളിലേക്ക് ചുവട് മാറ്റിയത്.
ഷക്കീലയ്ക്ക് തന്നെ വെല്ലുവിളി ഉയര്‍ത്തിയ നടി കൂടിയായിരുന്നു രേഷ്മ. സൗന്ദര്യവും, ശരീര പ്രദര്‍ശനത്തില്‍ ഏതറ്റം വരെ വേണമെങ്കിലും പോകാനുള്ള മിടുക്കും അഭിനയവും രേഷ്മയ്ക്ക് ആരാധകരുടെ എണ്ണം കൂട്ടി. പിന്നീട് സിന്ധു, മറിയ, അൽഫോൻസ തുടങ്ങി നിരവധി നടിമാരുടെ വരവുണ്ടായി. ഓരോ തലത്തിൽ ഈ റാണിമാരെല്ലാവരും ആരാധകരെ നേടി.
പക്ഷേ ബി ഗ്രേഡ് ചിത്രങ്ങളിലെ സൂപ്പര്‍സ്റ്റാറുകളായത് ഷക്കീലയും രേഷ്മയും തന്നെയാണ്. ഇന്റര്‍നെറ്റും യൂട്യൂബും ഒക്കെ സജീവമായതോടെ ബി ഗ്രേഡ് ചിത്രങ്ങള്‍ക്ക് തീയേറ്ററുകളില്‍ ഓളമുണ്ടാക്കാന്‍ കഴിയാതെ വന്നു. പക്ഷെ ഇന്റര്‍നെറ്റില്‍ ഇത്തരം ചിത്രങ്ങള്‍ക്ക് സ്വീകാര്യത കൂടുകയും ചെയ്തു. തീയേറ്ററില്‍ കാണിക്കാത്ത ശേഷം ഭാഗങ്ങള്‍ ഇന്റര്‍നെറ്റിലെ പോണ് സൈറ്റുകളില്‍ നിരന്നപ്പോള്‍ സിനിമയ്ക്ക് വേറൊരു വിപണിയായി. ഇന്ന് ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യപ്പെടുന്നതും മല്ലു ആന്റീസും,മല്ലു മസാലയും ഒക്കെയാണ്.
ഒരുകാലത്ത് സിനിമാലോകം അടക്കി വാണിരുന്ന ഈ നടിമാരുടെ ഇന്നത്തെ അവസ്ഥ എന്താണ് എന്ന് ആർക്കും അറിയില്ല, ആരും അന്വഷിക്കാൻ മുതിരാറുമില്ല. നല്ലകാലത്ത് കിട്ടിയ പണവും വരുമാനവും ശരിയായി വിനിയോഗിക്കാന്‍ കഴിയാതെ പല നടിമാരും പഴയ അവസ്ഥയിലേക്ക് പോയതായും പറയുന്നു. മുംബൈയിലും ബാംഗ്ളൂരിലും ശരീരംവിറ്റു ജീവിക്കേണ്ടി വന്നവരുമുണ്ട്.
ഇവരെ വെച്ച് ചിത്രങ്ങള്‍ നിര്‍മ്മിച്ചവര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കി എന്നല്ലാതെ അര്‍ഹിച്ച പ്രതിഫലമോ പരിഗണനകളോ ഇവര്‍ക്ക് നല്‍കിയിരുന്നില്ല എന്നതാണ് വാസ്തവം. ഷക്കീല മസാലപ്പടങ്ങളോട് വിടപറഞ്ഞ് ചെന്നൈയില്‍ സ്ഥിരതാമാസമാക്കിയെന്നും വിവാഹം കഴിഞ്ഞുവെന്നും പിന്നീട് വാര്‍ത്തകള്‍ വന്നു. രേഷ്മയെക്കുറിച്ചറിയുന്നത് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് .കൊച്ചിയിൽ ഒരു ഫ്ലാറ്റില്‍ അനാശാസ്യം നടത്തി എന്ന കേസില്‍ പിടിയിലായത് രേഷ്മയും സംഘവും ആയിരുന്നു, അന്ന് വാര്‍ത്തകള്‍ വന്നപ്പോഴാണ് വീണ്ടും ഈ നടിയെക്കുറിച്ച് പുറംലോകം അറിയുന്നത്.
മറിയ, സിന്ധു ഇവരെ പോലുള്ള അനേകം നടിമാര്‍ എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല. ഷക്കീല വര്‍ഷങ്ങള്‍ക്ക് ശേഷം ഇടയ്ക്ക് തമിഴ്, മലയാളം, തെലുങ് സിനിമകളില്‍ പ്രമുഖ നടന്മാര്ക്കൊപ്പം നല്ല വേഷത്തില്‍ അഭിനയിച്ച ശേഷം പിന്നെയും അപ്രത്യക്ഷയായി.കേസിന്റെയും പീഡനങ്ങളുടെയും ഒരു നീണ്ട കാലം കഴിഞ്ഞ് രേഷ്മയും എവിടെയോ മറഞ്ഞു.
അക്കാലത്ത് അവർ നേരിട്ട പ്രശ്നങ്ങളും അവഗണനകളും ചതിയുമെല്ലാം പ്രേക്ഷകർ കൂടുതലറിഞ്ഞത് ഷക്കീല ഈയടുത്ത് ഒരു ടെലിവിഷൻ പരിപാടിയിൽ നടത്തിയ തുറന്നുപറച്ചിലുകളിലൂടെയാണ്. ഷക്കീല പരിപാടിയിൽ തന്റെ പഴയ സുഹൃത്തുക്കളെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്; രേഷ്മയുമായി ഇപ്പോഴും നല്ല സൗഹൃദ ബന്ധമുണ്ട്, വിവരങ്ങള്‍ അന്വഷിക്കാറുണ്ട്. രേഷ്മ ഇപ്പോള്‍ ഒരു നല്ല കുടുംബിനിയാണെന്നും ഭര്‍ത്താവിനും രണ്ട് ആണ്കുട്ടികള്ക്കുമൊപ്പം സന്തോഷമായി മൈസൂരില്‍ താമസിക്കുന്നു.
സിന്ധുവും മറിയയും എവിടെയുണ്ടെന്ന് അറിയില്ലെന്നും ഷക്കീല പറഞ്ഞു. തങ്ങളുടെ വ്യക്തിത്വം അറിയപ്പെടാത്ത ഏതോ ഒരു കോണില്‍ അവര്‍ ഇപ്പോഴും പഴയ ഓർമകളിൽ നിൽക്കുന്നുണ്ടാവും. സിനിമയിൽ നിന്ന് കിട്ടിയ സന്തോഷങ്ങളും ദുരനുഭവങ്ങളും പീഡനവും മറന്ന് ഒന്നും ചെയ്യാനാവാതെ അതിജീവിക്കുകയാവാം.