പഴയ തലമുറയില്‍ ഉള്ളവര്‍ക്ക് പകരം വെക്കാന്‍ പറ്റാത്ത നടന്‍.. വായിക്കുക…! ”പ്പ ശര്യാക്കിത്തരാം..”!! അനശ്വരനായ കുതിരവട്ടം പപ്പു….!

40 വർഷത്തോളം നാടകങ്ങളിലും സിനിമകളിലുമായി സ്വതസിദ്ധമായ ശൈലിയിൽ ആസ്വാദകരെ രസിപ്പിച്ച നടനാണ് കുതിരവട്ടം പപ്പു.

1936ൽ കോഴിക്കോടിനടുത്ത ഫറൂക്കിൽ ജനിച്ച പത്മദലാക്ഷനെ കുതിരവട്ടം പപ്പു ആക്കിയത് മലയാള സാഹിത്യത്തിലെ സുൽത്താൻ ആയ വൈക്കം മുഹമ്മദ് ബഷീർ. മലയാള സിനിമയിൽ എസ് പി പിള്ള ,

ബഹദൂർ , അടൂർ ഭാസി എന്നിവരെല്ലാം നിറഞ്ഞു നിൽക്കുമ്പോഴാണ് കോഴിക്കോടൻ ഉച്ചാരണവുമായി പപ്പു കളം പിടിക്കുന്നത്.

പിന്നെ നീണ്ട 37 വർഷങ്ങൾ.. ആയിരത്തോളം സിനിമകൾ.. പപ്പുവിന്റെ പല ഡയലോകുകളും ഇന്നും സ്വയം പറഞ്ഞ് മലയാളി ചിരിക്കുന്നെങ്കിൽ ഒരു കലാകാരന് അതിലും വലിയ അംഗീകാരമില്ല.

17ാം വയസ്സിൽ പപ്പുവിന്റെ കുടുംബം കുതിരവട്ടത്തേക്ക് താമസം മാറുന്നതോടെയാണ് പപ്പു നാടകങ്ങളിൽ എത്തുന്നത്. പത്തു വർഷത്തോളം നിരവധി നാടകങ്ങളിൽ വേഷമിട്ടു.

ഈ ഘട്ടത്തിലാണ് 1963ൽ രാമു കാര്യാട്ട് ഉറൂബിന്റെ മൂടുപടം സിനിമയാക്കുന്നത് മലബാർ പാശ്ചാത്തലമുള്ള കഥയാണ്.

നാടക കൃത്തും ഈ സിനിമയുടെ തിരക്കഥാകൃത്തുമായ കെ ടി മുഹമ്മദ് വഴിയാണ് സിനിമയിൽ ഒരു അവസരം ലഭിക്കുന്നത്.

പപ്പുവിന്റെ അനായാസമായ കോഴിക്കോടൻ ശൈലി പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. തൊട്ടടുത്ത വർഷം ബഷീറിന്റെ ഭാർഗ്ഗവി നിലയം സിനിമയാവുകയാണ്.

അതിൽ കൂടി അഭിനയിച്ചതോടെ പപ്പുവിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വെള്ളാനകളുടെ നാട് സിനിമയിലെ ”താമരശ്ശേരി ചുരം..” തേൻമാവിൻ കൊമ്പത്തിലെ ” ടാസ്കി വിളിയെടാ.” തുടങ്ങിയ ഡയലോകുകളെല്ലാം പ്രശസ്ഥം.

ആറാം തമ്പുരാനിലെ ” മംഗലം” എന്ന് പപ്പുവിനു മുന്നിൽ ” ആറാം തമ്പുരാൻ ” വരെ തോറ്റു പോയി.. രണ്ടായിരാമാണ്ട് ഫെബ്രുവരി 25ന് വിട പറഞ്ഞ മഹാ നടന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണമിക്കുന്നു.
പോസ്റ്റ്‌ ക്രെഡിറ്റ്‌ : EJ Vincent Kiralur

Leave a Comment