ആ അന്ന് വാർത്ത ഒത്തിരി വേദന ഉണ്ടാക്കി.. ഒട്ടും പ്രതിക്ഷിച്ചിരുന്നില്ല.. ; അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ മുത്തെ പൊന്നെ പിണങ്ങല്ലേ എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ആളാണ് അരിസ്റ്റോ സുരേഷ്. തുടര്‍ന്ന് ചെറിയ ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയില്‍ സജീവമായി.

ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും ഇഷ്ടതാരമായി. ബിഗ് ബോസിന്റെ അവസാനം വരെ നിന്ന ശേഷമായിരുന്നു അരിസ്‌റ്റോ സുരേഷ് തിരിച്ചെത്തിയത്. ഇതിനിടയിൽ സുരേഷിന്റെ വിവാഹമാണെന്ന് പറഞ്ഞ് നിരവധി വാർത്തകളും പ്രചരിച്ചിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ വിവാഹം ഉറപ്പിച്ചെന്ന മട്ടിലെത്തിയ ഒടുവിലത്തെ വാർത്തയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഇപ്പോൾ. ബിഗ് ബോസില്‍ ഒപ്പമുണ്ടായിരുന്ന അതിഥിക്കൊപ്പമുളള ചിത്രവും ചേര്‍ത്തുവെച്ചുകൊണ്ടായിരുന്നു വാര്‍ത്തകള്‍ വന്നത്.

നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് ഇവരുടെ വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്തകളെല്ലാം വ്യാജമാണെന്നാണ് അരിസ്റ്റോ സുരേഷ് പറയുന്നത്. ഈ വാര്‍ത്ത തന്നെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

“മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് ഇത്തരം വ്യാജ വാർത്തകൾ വരുന്നത്. എന്നാൽ ഇത്രയും വ്യാപകമായ പ്രചരണം നേരത്തെ ഉണ്ടായിരുന്നില്ല. വാർത്ത കണ്ടതോടെ ഓരോരുത്തർ വിളിക്കാൻ തുടങ്ങി” അരിസ്റ്റോ സുരേഷ് പറയുന്നു.

അരിസ്റ്റോ സുരേഷിന്റെ അമ്മയെ കാണാൻ അതിഥി വീട്ടിലെത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് വ്യാജ വാർത്തയ്ക്ക് പിന്നിലുള്ളവർ വിവാഹ ചിത്രമാക്കിയത്. അൻപതാം വയസ്സിൽ, ഒടുവിൽ പ്രണയ സാക്ഷാത്കരം എന്ന് തലകെട്ടിട്ട് ആദിതിയുടെ പേരും ചിത്രങ്ങളും ഒക്കെ ചേർത്തായിരുന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങൾ വാർത്ത മെനഞ്ഞത്.

എന്നാൽ വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യത്തിന് “ഒരു സിനിമ സംവിധാനം ചെയ്തതിന് ശേഷമായിരിക്കും വിവാഹം. സംവിധാനം ചെയ്യണമെങ്കിൽ ആദ്യം സംവിധാനം പഠിക്കണം. ആരുടെയെങ്കിലും കൂടെ നിന്ന് വർക്ക് ചെയ്ത് പഠിച്ച് സിനിമ സംവിധാനം ചെയ്യണം” എന്നായിരുന്നു സുരേഷിന്റെ മറുപടി.

Leave a Comment