Connect with us

Devotion

ശ്രീ മഹാദേവന് നൽകുന്ന പ്രധാന വഴിപാട് ഇതാണ്..

Published

on

ഓം നമഃ ശിവായ.. നമുക്കറിയാം നമ്മൾക്ക്‌ ബുദ്ധിമുട്ടുകൾ വരുമ്പോൾ മാത്രമാണ് ഒട്ടു മിക്കവരും ക്ഷേത്രത്തിൽ വഴിപാട് നേരുന്നത്. അത് സാമ്പത്തിക ബുദ്ധിമുട്ട് ആവട്ടെ, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ആവട്ടെ, നമ്മൾ മനസ്സ് ഉരുകി പ്രാർഥിക്കും.

ക്ഷേത്ര ദർശനം നമ്മുടെ മാനസികമായ പിരിമുറുക്കവും, ദേഷ്യം, കോപം, തുടങ്ങിയ ബുദ്ധിമുട്ടുകൾ കുറയ്ക്കും എന്നതാണ് മറ്റൊരു സത്യം. മാത്രമല്ല നാമ ജപം നമ്മുടെ മനസ്സിന്റെ പോസിറ്റീവ് എനർജി വീണ്ടും കൂട്ടുന്നതിനും പ്രയോജനം ചെയ്യും. ഇനി പറയുന്നത് ശ്രദ്ധയോടെ കേൾക്കുക.

Download App – Click Here

മാനസിക പിരിമുറുക്കം, അമിത ടെൻഷൻ, അമിത കോപവും, ദേഷ്യം, പേടി ഇവയെല്ലാം നമുക്ക് മുടങ്ങാതെ ഉള്ള ക്ഷേത്ര ദർശനം കൊണ്ട് പൂർണമായും മാറ്റി എടുക്കാം. ക്ഷേത്രങ്ങളിൽ വൈകുന്നേരം സമയമുള്ളപ്പോൾ ദീപാരാധന സമയം മുടങ്ങാതെ ക്ഷേത്ര ദർശനം നടത്തിയാൽ നമ്മുടെ മനസ്സിന്റെ എല്ലാ പ്രയാസങ്ങളും മാറി കിട്ടും.

ഇനി പറയുന്നത് ശ്രീ മഹാദേവന്റെ ക്ഷേത്രത്തിൽ ഒരു വഴിപാട് നടത്തുന്നതിനെ കുറിച്ചാണ്. നമ്മുടെ വീടിനും, നമുക്കും സർവ്വ ഐശ്വര്യം വരുത്തും എന്നതാണ് ഈ വിശ്വാസം. വഴിപാട് ഇങ്ങനെ കുളിച്ചു വൃത്തി ആയി, മൗനമായി കൂവളത്തിന്റെ ഇല പറിച്ചു എടുത്ത് വാഴ നൂലിൽ മാല കെട്ടി (മാല കെട്ടുന്നത് അമ്പല നടയിൽ ഇരുന്നു വേണം എന്നാണ് പഴമക്കാർ പറയുന്നത്)

മൗനമായി ഭഗവാന്റെ നടയിൽ സമർപ്പിച്ചു പ്രാർത്ഥിച്ചാൽ സർവ്വ ഐശ്വര്യം ഉണ്ടാകും എന്നാണ് വിശ്വാസം. മാത്രമല്ല ഭഗവാന് തെറ്റി പൂവ് മാല കൊടുക്കുന്നത് സർവ്വ ദോഷങ്ങളും അകലും എന്നാണ്. എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ എന്ന് പ്രാർത്ഥിച്ചു നിർത്തുന്നു.

Download App – Click Here

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending