Populor Posts
പകരം കൊടുക്കേണ്ടി വന്നത് എന്റെ ഇടത്തെ കൈയുടെ സ്വാധീനം ആണ്.. ഇനിയാർക്കും ഒരു അബദ്ധം പറ്റരുത് എന്ന പ്രാർത്ഥനയോടെ 🙏.
ജീവിതത്തിൽ പ്രതിസന്ധികൾ പലതാണ്, അത് രോഗത്തിന്റെ രൂപത്തിലും പല രൂപത്തിലാകാം. അതെല്ലാം മറികടക്കാനുള്ള മനസ്സിന്റെ ശക്തി പ്രധാനമാണ്. ഇനിയാർക്കും ഒരു അബദ്ധം പറ്റരുത് എന്ന പ്രാർത്ഥനയോടെ 🙏.
2018 may മാസത്തിൽ നാട്ടിൽ ഉള്ള ഒരു വെക്കേഷൻ സമയത്താണ് എന്റെ ബ്രെസ്റ്റിൽ ഒരു കല്ലിപ്പ് ( Lump ) അനുഭവപ്പെട്ടത്. ആദ്യം ഒരു പേടി തോന്നിയെങ്കിലും ‘Cancer’ എന്ന വാക്ക് എന്റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ അങ്ങനെ ഒരു അസുഖം എനിക്ക് ഉണ്ടാവില്ല എന്ന അമിത ആത്മവിശ്വാസം ആയിരുന്നു. ബാംഗ്ലൂർ തിരിച്ചു പോയ ഉടനെ ഒരു Gynaecologist കണ്ടു. Scan ചെയ്തു.
” പേടിക്കാൻ ഒന്നുമില്ല, Fibroadenoma ( non cancerous tumor ) ആണ് ” എന്ന ഡോക്ടറുടെ ഉറപ്പിന്റെ പുറത്തു വീട്ടിൽ മടങ്ങി വന്നു. പിന്നീട് pain കൂടുമ്പോഴും എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോഴും ആദ്യം ചെയ്തിരുന്നത് ‘Fibroadenoma ‘എന്ന് Google ചെയ്യുകയായിരുന്നു. വെറും കൊഴുപ്പ് കട്ടി ഒരിക്കലും cancer ആവില്ല എന്ന വിശ്വാസത്തിൽ കുറച്ചു മാസങ്ങൾ. ഇടയ്ക്കു ശക്തമായ തലവേദന വരും, ആദ്യമൊക്കെ മാസത്തിൽ കുറച്ചു ദിവസം പിന്നീട് അത് ആഴ്ചയിൽ ആയി.
പിന്നെ ദിവസവും pain killer കഴിക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആയി. Neurologist നെ കണ്ടു heavy dose pain കില്ലേഴ്സും sleeping പിൽസും കഴിച്ചു അടുത്ത കുറച്ചു മാസങ്ങൾ. അപ്പോൾ പോലും ഞാൻ ഈ തലവേദന മറ്റ് ഒരു അസുഖത്തിന്റെ സൂചന ആവും എന്ന് വിചാരിച്ചില്ല. അങ്ങനെ എട്ട് മാസത്തോളം കടന്ന് പോയി. ഒരു ദിവസം സ്കൂളിൽ തല കറങ്ങി വീണ എന്നെ കൂടെ വർക്ക് ചെയ്യുന്ന ടീച്ചേർസ് ഹോസ്പിറ്റലിൽ കൊണ്ട് പോയി.
അവിടെ വെച്ചും ചെയ്ത സ്കാനിംഗിൽ ഉള്ളതും Fibroadenoma എന്നായിരുന്നു.വീണ്ടും കുറച്ചു ദിവസങ്ങൾ.
വിട്ട് മാറാത്ത തലവേദനയുമായി ഞാൻ പരിചയമുള്ള ഡോക്ടറുടെ അടുത്ത് പോയി.(Dr. Sujith Warrier Kottaikkal, Bangalore ).എന്തോ തോന്നി സ്കാനിങ് report അവിടെ കാണിച്ചു. പക്ഷേ പ്രഗത്ഭനായ ആ ഡോക്ടർ അപ്പോൾ തന്നെ ഇത് സാധരണ മുഴ അല്ല എന്ന് മനസ്സിൽ ആക്കുകയും ഉടനെ തന്നെ അത് സർജറി ചെയ്തു എടുത്തു മാറ്റണമെന്നും പറഞ്ഞു. ഞാൻ അപ്പോഴും മറിച്ചു ചിന്തിക്കാൻ തയ്യാറല്ലായിരുന്നു.
പക്ഷെ അദ്ദേഹം മുൻകൈ എടുത്തു ഒരു lady സർജനെ അറേഞ്ച് ചെയ്തു തരികയും പിറ്റേ ദിവസത്തേക്ക് ഒരു biopsy ബുക്ക് ചെയ്യുകയും ചെയ്തു.കാര്യങ്ങൾ പെട്ടന്ന് ആണ് മാറി മറിഞ്ഞത്. Biopsy എടുക്കുന്ന സമയത്തു തന്നെ എന്തോ പന്തികേട് മനസ്സിൽ ആയി. “Suspicious cells ഉണ്ട് ലക്ഷ്മി. രണ്ട് മൂന്ന് സൈറ്റിൽ നിന്ന് കൂടി എടുക്കേണ്ടി വരും” അപ്പോൾ തന്നെ 90% ഉറപ്പായ കാര്യം പക്ഷെ എന്റെ മനസ്സിൽ കേറുന്നുണ്ടായിരുന്നില്ല.
ബാക്കിയുള്ള 10% ശതമാനത്തിൽ ആയിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്. പക്ഷെ റിപ്പോർട്ട് എന്റെ cancer സ്ഥിതികരിച്ചു. അപ്പോഴേക്കും cancer എന്റെ Lymphnodes കേറി. ബ്രെസ്റ്റിൽ നിന്നും lump എടുത്തു മാറ്റിയതിനൊപ്പം എന്റെ ഇടത്തെ കൈയിൽ നിന്നും 17 lymphnodes കൂടി എടുത്തു മാറ്റേണ്ടി വന്നു. ഇനി ആ കൈ ഒരിക്കലും പഴയത് പോലെ ആവില്ല എന്ന സത്യം ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റിയിട്ടില്ല.
ഞാൻ ആ എട്ട് മാസത്തിനു പകരം കൊടുക്കേണ്ടി വന്നത് എന്റെ ഇടത്തെ കൈയുടെ സ്വാധീനം ആണ്.
ശരീരത്തിൽ എവിടെ എങ്കിലും ഒരു മുഴ കണ്ടാൽ ഒരു Oncologist തീർച്ചയായും കാണുക.ഒരുപക്ഷെ വെറുതെ എടുത്തു മാറ്റേണ്ട ഒരു മുഴ ആവും നമ്മുടെ അശ്രദ്ധ കാരണം cancer ആകുന്നതു.
രോഗം വന്നിട്ട് ചികിത്സ എടുക്കുന്നതിലും എത്രയോ നല്ലതല്ലേ വരാതെ നോക്കുന്നത്. നമ്മുടെ സുരക്ഷ നമ്മുടെ കൈകളിൽ ആണ്. ഒരു അശ്രദ്ധ കാരണം ഒരിക്കലും നമ്മുടെ ആരോഗ്യം നശിപ്പിക്കരുത്. രോഗം വന്നവർക്ക് അറിയാം മറ്റ് എന്തിനേക്കാളും വലുത് ആരോഗ്യം ആണ്. അത് നഷ്ടപ്പെട്ടാൽ ഒരുപക്ഷേ തിരിച്ചു ലഭിക്കണമെന്നില്ല.
-
Uncategorized2 months ago
കളയിലെ മികച്ച പ്രകടനം കഴിച്ച വെച്ച നായിക ദിവ്യ പിള്ളയുടെ കിടിലന്‍ ഫോട്ടോസ് കാണാം
-
Uncategorized2 months ago
എല്ലായിടത്തും പരിഹാസമുണ്ടായിരുന്നു, അങ്ങനെ ഞാൻ എന്റെ ശരീരത്തെ വെറുത്തു..അതിന് ശേഷം ആണ് വലിയ മാറ്റങ്ങള്‍ ഉണ്ടായത്’- നടി കാർത്തിക മുരളീധരൻ വെളിപ്പെടുത്തിയത് ഇങ്ങനെ.
-
Populor Posts7 months ago
രശ്മി നായരുടെ വീട്ടില്‍ എത്തിയ അതിഥിയെ കണ്ടോ.. അവര്‍ ഇപ്പോള്‍ അതീവ സന്തോഷത്തിലാണ്
-
Uncategorized2 months ago
ഒന്നും കാര്യമായി മൈന്‍ഡ് ആക്കാറില്ല താരം… ഇത് എത്ര വലുപ്പമാണ് ! ഗോഡ് നായികയുടെ ഫോട്ടോയ്ക്ക് ചുവടെ മോശം അഭിപ്രായങ്ങൾ..
-
Uncategorized2 months ago
അവാർഡ് ഷോ വേദിയിൽ അതീവ ഗ്ലാമറസായി സാമന്ത..! വീഡിയോ ഏറ്റെടുത്ത് ആരാധകർ.. ഹോട്ട് ലുക്കിനെ പറ്റി ഇയാള്‍ പറഞ്ഞത് ഇങ്ങനെ.. അല്പം ഓവര്‍ ആയോ.,,
-
Populor Posts7 months ago
സസ്പെൻസിന് വിരാമം🤩🤩; ഒടുവിൽ അവൾ തങ്കുവിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു💃🏻💃🏻. തങ്കു ഫാന്‍സിന് ഡെഡിക്കേറ്റ് ചെയ്യുന്നു..❤️❤️👍🏻
-
Uncategorized2 months ago
വ്യാജ എഴുത്തുകാർക്കും കിംവദന്തികൾക്കും വിട. രസകരമായ കഥകൾ സൃഷ്ടിക്കുന്നതിൽ നിങ്ങൾ മിടുക്കനാണ്.. “”ഞാൻ വിവാഹം പോലെയുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല”” ഗോസ്സിപ്പ് ഉണ്ടാക്കി വിടുന്നവരുടെ വാ അടപ്പിക്കുന്ന മറുപടിയുമായി ഗ്ലാമര്‍ താരം ചാര്‍മി
-
Uncategorized4 months ago
യുവതികൾ മാത്രമല്ല, ചെറുപ്പക്കാരും ഉണ്ട്, ഇത് ഒരു രഹസ്യമാണ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണേന്ത്യൻ റാണി നമിത.