Connect with us

Populor Posts

അനുഗ്രഹത്തിനായി ഐതീഹ്യം തുറന്ന് വായിക്കുക

Published

on

ശൂക്രാചാര്യരുടെ ശിഷ്യയായ മായ എന്ന അസുരസ്ത്രീക്ക് കശ്യപമഹർഷിയിൽ ജനിച്ച ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാരെ വധിക്കാനാണ് സുബ്രഹ്മണ്യൻ അവതരിച്ചത്. ശിവപുത്രനു മാത്രമെ തങ്ങളെ വധിക്കാനാകാവൂ എന്ന് വരം നേടിയ അസുരന്മാർ ത്രിലോകങ്ങളും അടക്കിഭരിച്ചു. ദേവന്മാരുടെ അഭ്യർഥന പ്രകാരം ശിവൻ പാർവതിയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ വളരെ കാലമായിട്ടും ശിവപുത്രൻ അവതരിച്ചില്ല.

തുടർന്നു ഭഗവാൻ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങളിൽ നിന്നും അഞ്ചു ദിവ്യജ്യോതിസ്സുകളും പർവതീദേവ്വീയുടെ മുഖത്ത് നിന്നും ഒരു ദിവ്യജ്യോതിസ്സും വരികയും ചെയ്തു.

ആ ദിവ്യജ്യോതിസ്സുകളെ അഗ്നിദേവനും,വായൂദേവനും ചേർന്ന് ഗംഗയിൽ നിക്ഷേപിക്കുകയും ചെയ്തു.

മറ്റൊരു ഐതിഹ്യപ്രകാരം അഗ്നിദേവൻ സപ്തർഷിമാരുടെ പത്നിമാരിൽ മോഹിതനാകുകയും തുടർന്നു അഗ്നിയുടെ പത്നിയായ സ്വാഹ സപ്തർഷി പത്നിമാരിൽ അരുന്ധതി ഒഴികെയുള്ളവരുടെ രൂപത്തിൽ അഗ്നിയുമായ് രമിക്കുകയും സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. അഗ്നി ശിവസ്വരൂപനും പാർവതി സ്വാഹാസ്വരൂപിണിയും ആയതിനാൽ സുബ്രഹ്മണ്യൻ ശിവപാർവതിമാരുടെ പുത്രനാണെന്ന് മഹാഭാരതം പറയുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending